News Crime

മകനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കൂട്ടുപ്രതി

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ ഒന്നര വയസുകാരന്‍ മകനെ കടലിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കൂട്ടുപ്രതിയുടെ ഹര്‍ജി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ വാരം സ്വദേശി നിധിന്‍ ആണ് അഡ്വ. മഹേഷ് വര്‍മ്മ വഴി കോടതിയെ സമീപിച്ചത്.