News Crime

തോമസ് കോട്ടൂരിനേയും ജോസ് പുതൃക്കയിലിനേയും കോൺവെന്റിൽ കണ്ടുവെന്ന് അടയ്ക്ക രാജു

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം തോമസ് കോട്ടൂരിനേയും ജോസ് പുതൃക്കയിലിനേയും കോൺവെന്റിൽ താൻ കണ്ടിരുന്നുവെന്ന് കേസിലെ പ്രധാന സാക്ഷി അടയ്ക്ക രാജു. മൊഴി മാറ്റാൻ നിരവധി ഭീഷണികളും സമ്മർദവുമുണ്ടായി. പോലീസിൽ നിന്ന് കഠിന മർദനമേൽക്കേണ്ടിവന്നുവെന്നും അടയ്ക്ക രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.