News Crime

പോലീസുകാരെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

തിരുവനന്തപുരം: നടുറോഡില്‍ പോലീസുകാരെ മര്‍ദിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ എസ്.എഫ്.ഐ. നേതാവ് കീഴടങ്ങി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെത്തിയാണ് എസ്എഫ്‌ഐ നേതാവ് നസീം കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മന്ത്രിമാര്‍ പരിപാടിയില്‍ കേസിലെ മുഖ്യപ്രതിയായ നസീം പങ്കെടുത്ത ദൃശ്യം പുറത്തുവന്നിരുന്നു.