News Crime

ഷക്കീര്‍ ബാബു കൊലക്കേസ് പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി

കൊല്ലം: കൊല്ലത്ത് ക്രിമിനല്‍ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി. ഷക്കീര്‍ ബാബു കൊലക്കേസ് പ്രതികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് കൊച്ചി എളമക്കരയില്‍ ഇന്നലെ രാത്രി പിടിയിലായത്. പ്രതികള്‍ ഷക്കീര്‍ ബാബുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.