40 ഓളം കേസുകളിലെ പ്രതിയായ ശിഹാബുദ്ദീൻ അറസ്റ്റിൽ
കോഴിക്കോട്: മന്ത്രവാദി ചമഞ്ഞ് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകലിൽ സാമ്പത്തിക തട്ടിപ്പും, ലൈംഗീക പീഡനവും നടത്തിയ യുവാവ് അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിൽ 40 ഓളം കേസുകളിലെ പ്രതിയായ ശിഹാബുദ്ദീൻ എന്നയാളാണ് കോഴിക്കോട് അറസ്റ്റിലായത്. ബലാത്സംഗ കേസിലാണ് മെഡിക്കൽ കോളേജ് പൊലീസ് ശിഹാബുദ്ദിനെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈയാൾക്കെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.