കുട്ടികളെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു
തിരുവനന്തപുരം: കുട്ടികളെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുട്ടികളുടെ അപേക്ഷയെ അവഗണിച്ചാണ് പിതാവ് മര്‍ദിക്കുന്നത്. ദൃശ്യം പകര്‍ത്തുന്നതിനിടെ കുട്ടികളുടെ അമ്മയ്ക്കും മര്‍ദനമേല്‍ക്കുന്നുണ്ട്. എവിടെ നിന്നുളളതാണ് ദൃശ്യങ്ങള്‍ എന്ന് വ്യക്തമല്ല. പോലീസും സംഭവം അന്വേഷിച്ചുവരികയാണ്.