News Crime

ആം ആദ്മി പാര്‍ട്ടി എംഎല്‍എക്ക് നേരെ വധശ്രമം; പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. മെഹ്റൗളി എംഎല്‍എ നരേഷ് യാദവും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ എഎപി പ്രവര്‍ത്തകനായ അശോക് മാന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.