തുടക്കം മുതല്‍ ദുരൂഹതകള്‍ നിറഞ്ഞ സിസ്റ്റര്‍ അഭയക്കേസ്
തിരുവനന്തപുരം: ആദ്യ ഘട്ടം മുതല്‍ അടിമുടി ദുരൂഹതകള്‍ നിറഞ്ഞതാണ് സിസ്റ്റര്‍ അഭയക്കേസ്. പ്രാരംഭ നിയമ നടപടികള്‍ നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് മുതല്‍ ക്രൈംബ്രാഞ്ച് വരെ ആരോപണ നിഴലിലാണ്. കേസ് പോലീസും ക്രൈം ബ്രാഞ്ചും അട്ടിമറിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ എന്നായിരുന്നു പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും തീര്‍പ്പ്.