News Crime

സിസ്റ്റര്‍ അഭയകൊലക്കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ഏറ്റവും നീണ്ട കുറ്റാന്വേഷണത്തില്‍ കോടതി ഇന്ന് വിധി പറയും. സിസ്റ്റര്‍ അഭയകൊലക്കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. അഭയ മരിച്ച ഇരുപത്തിയെട്ട് വര്‍ഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.