News Crime

അഭയക്കേസിൽ സിബിഐ കോടതിയിൽ വിചാരണ നീണ്ടത് ഒരു വർഷത്തിലേറെ

തിരുവനന്തപുരം: അഭയക്കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറയുന്നത് ഒരു വർഷത്തിൽ അധികം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ. മോഷ്ടാവ് അടയ്ക്കാ രാജുവിനെയാണ് പ്രധാന സാക്ഷിയായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. പത്ത് സാക്ഷികൾ കൂറുമാറി. സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റിക് ശസ്ത്രക്രിയ നടത്തിയതും പ്രോസിക്യൂഷന്റെ പ്രധാന വാദമായിരുന്നു. അഭയയുടേത് ആത്മഹത്യയെന്ന് കണ്ടെത്തിയ പോലീസ് അന്വേഷണം കുറ്റമറ്റതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.