News Crime

കൂടത്തായി: അന്വേഷണ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

കോഴിക്കോട്: കൂടത്തായ് കേസിലെ കുറ്റപത്രങ്ങള്‍ കണ്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ജില്ലാ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ കെ.എന്‍ ജയകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് പ്രതികരണം.