News Crime

രണ്ടു ദിവസം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

കൊച്ചി: രണ്ടു ദിവസം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ അസാധാരണ രംഗങ്ങള്‍ക്കാണ് കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനം സാക്ഷിയായത്. രണ്ടാം ദിനം രാത്രിയിലേക്ക് നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന് എന്‍.ഐ.എ ഓഫീസ് വിട്ടറങ്ങാനായത്. അറസ്റ്റ് ഒഴിവായത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം.