News Crime

കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായന്നെ് റിപ്പോര്‍ട്ട്

ചെന്നൈ: കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറുവയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നുവെന്നും വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ലഹരിയില്‍ ആറ് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.