News Crime

കള്ളക്കടത്ത് സ്വര്‍ണം പോയത് മഹാരാഷ്ട്രയിലേക്ക്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ 100 കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ ആഭരണ നിര്‍മാണ കേന്ദ്രമായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് കണ്ടെത്തല്‍. പിടിയിലായ റമീസിനെയും മറ്റ് പ്രതികളേയും ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കറിനെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും റമീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.