News Crime

ലോകമെങ്ങും ആശങ്കയുണര്‍ത്ത് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍

ലോകമൊട്ടാകെ ആശങ്കയുയര്‍ത്തുകയാണ് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങള്‍. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ് പല സമൂഹ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഇത്തരം സ്വാധീനം വലിയ പ്രത്യാഘതങ്ങളാണുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ജൂതന്‍ എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുക #jewsdid911 എന്ന ഹാഷ് ടാഗാണ്. അമേരിക്കയെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജൂതസംഘങ്ങളാണെന്ന തെറ്റായ വിവരമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ബ്രസീല്‍ തെരഞ്ഞെടുപ്പിലും സമൂഹമാധ്യമങ്ങളിലൂടെ വന്‍ തോതിലാണ് വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിട്ടത്. തെരഞ്ഞെടുപ്പിനെ ഇത് കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ബ്രസീല്‍ ജനതയില്‍ 44% പേരും വാട്‌സ്ആപ് ഉപയോഗിക്കുന്നവരാണ്. മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരേ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ചുക്കാന്‍ പിടിച്ചാണ് വ്യാജ പ്രചരണം നടന്നത്. ഇസ്ലാം ബുദ്ധ മതത്തിന് ഭീഷണിയെന്നായിരുന്നു ഒരു പോസ്റ്റ്. ബുദ്ധ മതക്കാരിയെ ഇസ്ലാം മതത്തില്‍പെട്ടവര്‍ ബലാത്സംഗം ചെയ്തുവെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇന്ത്യയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ പോസ്റ്റുകള്‍ ആള്‍ക്കൂട്ട മര്‍ദനത്തിലും കൊലപാതകങ്ങളിലും വരെ കലാശിച്ചു. ലോകമൊട്ടാകെ ഇത്തരം ദുരുദ്ദേങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.