News Crime

വയനാട്ടിലെ കൗമാരക്കാരുടെ ആത്മഹത്യ: തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ചും അന്വേഷണം

വയനാട്: സമൂഹ മാധ്യമങ്ങളിലെ മരണ പേജുകളുടെ സ്വാധീനത്തില്‍ വയനാട്ടിലെ കൗമാരക്കാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കുന്നു. ആത്മഹത്യ ചെയ്തവരുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു കുട്ടി ഇന്നലെ കൈയില്‍ മുറിവുണ്ടാക്കിയ ചിത്രം സ്റ്റാറ്റസ് ഇട്ടു. ഈ കുട്ടിയെ അന്വേഷണ സംഘം വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു.