News Crime

സ്വപ്‌ന തലസ്ഥാനത്ത് ആഢംബര കെട്ടിട നിര്‍മാണത്തിന് അനധികൃതമായി പെര്‍മിറ്റ് നേടിയതായി സംശയം

തിരുവനന്തപുരം: സ്വപ്നയുടെ ഉന്നതബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവ്. തലസ്ഥാനത്ത് സ്വപ്ന നാലായിരം ചതുരശ്ര അടിയിലുള്ള കെട്ടിടനിര്‍മാണത്തിനായി അനധികൃത പെര്‍മിറ്റ് നേടിയതായി സംശയം. കണ്ണേറ്റുമുക്കിലെ ജനവാസമേഖലയില്‍ അനധികൃതമായി പൈലിങ് ജോലികള്‍ നടന്നു. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നഗരസഭയുടെ അനുമതി ലഭിച്ചുവെന്നാണ് സൂചന. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.