News Crime

ഡ്രോണുമായി എക്‌സൈസ് സംഘവും; ചാലക്കുടിയില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

ചാലക്കുടി: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പോലീസിന് പിന്നാലെ എക്‌സൈസ് സംഘവും ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. ചാലക്കുടിയ്ക്കടുത്ത് മേലൂര്‍ പുഷ്പഗിരിയില്‍ എക്‌സൈസ് സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ വന്‍ വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി.