News Crime

സ്ത്രീകളെ അപമാനിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന നടപടി ആരില്‍ നിന്നുണ്ടായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നിയമം കൈയിലെടുക്കുന്നത് ശരിയല്ലെങ്കിലും ഉദ്ദേശ ശുദ്ധി കണക്കിലെടുത്ത് ഭാഗ്യലക്ഷ്മിക്ക് മാപ്പ് നല്‍കണമെന്നും മേഴ്‌സിക്കുട്ടിയമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.