News Crime

വളാഞ്ചേരി സുബീറ ഫർഹതിന്റെ തിരോധാനം; പ്രതി വരിക്കോടൻ അൻവറിനെ പോലീസ് കുരുക്കിട്ടത് വിദഗ്ധമായി

മലപ്പുറം: വളാഞ്ചേരി സുബീറ ഫർഹത് തിരോധാനക്കേസിലെ പ്രതി വരിക്കോടൻ അൻവറിനെ പോലീസ് കുരുക്കിട്ടത് വിദഗ്ധമായി. നാൽപ്പത് ദിവസം പിന്നിട്ട തിരോധാനക്കേസ് വളരെ സൂക്ഷ്മമായി അന്വേഷിച്ചാണ് പോലീസ് മൃതദേഹം കണ്ടെത്തുന്നതും പ്രതിയെ വലയിലാക്കുന്നതും. പട്ടാപ്പകൽ അയൽക്കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, തിരച്ചിലിൽ കൂടെ നിന്ന് അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് പ്രതി അൻവർ ശ്രമിച്ചത്. പെൺകുട്ടി ക്രൂരതക്കിരയായ വഴിയിലൂടെ മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.