News Crime

ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചു; ശിവശങ്കറിന്റെ മൊഴി

കൊച്ചി: സ്വര്‍ണമെത്തിയ ബാഗ് നയതന്ത്ര ബാഗേജില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്വപ്ന വിളിച്ചിരുന്നു എന്ന് ശിവശങ്കറിന്റെ മൊഴി. കോണ്‍ലുലേറ്റിന്റെ ബാഗിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സ്വപനയോട് പറഞ്ഞെന്നാണ് ശിവശങ്കര്‍ എന്‍.ഐ.എക്ക് നല്‍കിയ മൊഴി. കസ്റ്റംസിന് പിന്നാലെ അറ്റാഷയേയും കോണ്‍സുലേറ്റ് ജനറലിനെയും ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍.ഐ.എ കേന്ദ്രത്തെ സമീപിച്ചു.