News Crime

താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് സ്വപ്‌ന സുരേഷ്

കൊച്ചി: ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്തില്‍ പങ്കില്ല. യോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം വ്യാജമല്ലെന്നും സ്വപ്‌ന പറയുന്നു. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. അപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും.