News Crime

സ്വപ്‌നയേയും സന്ദീപിനേയും റിമാന്‍ഡ് നടപടികള്‍ക്കായി എന്‍ഐഎ കോടതിയിലെത്തിച്ചു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചു. എന്‍.ഐ.എ പ്രത്യേക കോടതി രണ്ടിലെ ജഡ്ജി അനില്‍കുമാര്‍ എത്തി. കോടതി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വാഭാവിക റിമാന്‍ഡ് നടപടികളാവും ഇന്ന് കോടതിയില്‍ നടക്കുക. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള വിശദമായ അപേക്ഷ എന്‍.ഐ.എ നാളെ സമര്‍പ്പിക്കും. അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കാവും റിമാന്‍ഡ് ചെയ്ത പ്രതികളെ ഇന്ന് അയക്കുക. നാളെ പ്രതികളുടെ കോവിഡ് പരിശോധനാഫലം ലഭിക്കും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമാവും പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കുക.