News Crime

ഐടി വകുപ്പില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്

തിരുവനന്തപുരം: ഐ ടി വകുപ്പില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി പോലീസ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് കന്റോണ്‍മെന്റ് പോലീസ്. പിഡബ്ല്യുസി, വിഷന്‍ ടെക് അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാല്‍ അന്വേഷണം വൈകുകയാണ്.