News Crime

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: സ്വര്‍ണകടത്ത് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിനെ ലക്ഷ്യം വെച്ച് മാത്രമാണ് ആരോപണങ്ങളെന്നും കേസില്‍ എന്‍ഐഎ അന്വേഷണം നടക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.