News Crime

വിദ്യാര്‍ത്ഥികളോട് അശ്ലീല സംഭാഷണം: അദ്ധ്യാപകന്‍ അറസ്റ്റില്‍

തിരുവല്ല: വിദ്യാര്‍ത്ഥികളോട് അശ്ലീലം സംസാരിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ മാന്നാറിലാണ് സംഭവം. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി കെ.എസ്.അജിത് കുമാര്‍ ആണ് അറസ്റ്റിലായത്. യു.പി വിഭാഗം അദ്ധ്യാപകനായ അജിത്ത് കുമാറിനെതിരെ മൂന്ന് പെണ്‍കുട്ടികള്‍ ശിശുക്ഷേമ സമിതിയിലും മാന്നാര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.