News Crime

ജയില്‍ മാറ്റമുണ്ടാകാതിരിക്കാന്‍ പരഗ്വെയില്‍ ജയില്‍പ്പുള്ളി 18കാരിയെ കുത്തിക്കൊന്നു

പരഗ്വയെ നടുക്കിയൊരു കൊലപാതകം. 18 വയസുകാരിയെ ജയിലിനുള്ളില്‍വെച്ച് അതിക്രൂരമായി കുത്തിക്കൊന്നു. അതും ജയില്‍ പ്പുള്ളി. ബ്രസീലുകാരനായ മാര്‍സെലോ പിന്‍ഹെറഓയാണ് സ്വരാജ്യത്തേക്ക് നാടുകടത്തപ്പെടാതിരിക്കനായി ക്രൂരകൃത്യം ചെയ്തത്. എന്നാല്‍ എങ്ങനെയാണ് ജയിലിലെ സുരക്ഷയെ മറികടന്ന് മാര്‍സെലോ കൊലനടത്തിയതെന്ന ഞെട്ടലിലാണ് വാര്‍ത്തയറിഞ്ഞവര്‍. ലിഡിയ മെസയെന്ന 18കാരിയാണ്, ജയില്‍മാറ്റത്തിന് വിധേയനാകാതിരിക്കാന്‍ കുറ്റവാളിയുടെ ക്രൂരകൃത്യത്തിന് വിധേയായത്. ബ്രസിലിലെ ജയിലിലേക്ക് മാറാതിരിക്കാനുള്ള വഴിയായാണ് മാര്‍സെലോ കുറ്റകൃത്യം ചെയ്തത്. ബ്രസിലീയന്‍, പരഗ്വന്‍, അമേരിക്കന്‍ ലഹരിവിഗുദ്ധ വിഭാഗമാണ് മാര്‍സെലോയെ പിടികൂടി ജയിലിലാക്കിയത്. ഉടന്‍ തന്നെ സ്വദേശമായ ബ്രസിലിലേക്ക് ഇയാളെ നാടുകടത്താനിരിക്കെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. മാര്‍സെലോയുടെ അഭിഭാഷകന്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാായിരിക്കാം ലിഡിയ ജയിലറയ്ക്കുള്ളിലെത്തിയിരിക്കുകയെന്നാണ് നിഗമനം. തുടര്‍ന്ന് മാര്‍സെലോ ലിഡിയയെ ബലംപ്രയോഗിച്ച് പിടിച്ചുനിര്‍ത്തി 16തവണ കുത്തി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.