വിവാഹ ദല്ലാളിനെ വീട്ടിൽകയറി കുത്തിക്കൊന്നു
പട്ടാമ്പി കൊപ്പം വണ്ടുംന്തറയിൽ കല്യാണ ദല്ലാളിനെ വീട്ടിൽകയറി കുത്തിക്കൊന്നു. കല്യാണം ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടും ആലോചനകൾ കൊണ്ടുവന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കടുകത്തൊടി അബ്ബാസിനെ കുത്തിക്കൊന്ന കേസിൽ ചെർപ്പുളശേരി സ്വദേശിയെ അറസ്റ്റ് ചെയ്തു.