News Crime

ഏഴുവയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസുകാരനും മൂന്നര വയസുകാരനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവം നടന്ന വാടക വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ എല്ലാ തെളിവുകളും പ്രതിക്കെതിരായി ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.