News Crime

ഉദ്വേഗജനകമായ ചെയ്‌സ്; എന്‍ഐഎ സ്വപ്‌നയും സന്ദീപുമായി കൊച്ചിയിലെത്തിയത് ഒന്നരമണിക്കൂറില്‍

പാലക്കാട്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ടുള്ള എന്‍ ഐ.എ. വാഹനവ്യൂഹം വാളയാറില്‍ നിന്ന് ആലുവയിലേക്ക് എത്തിയത് ഒന്നര മണിക്കൂര്‍ കൊണ്ട്. കുതിരാനടുത്ത് വെച്ച് സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് അവരെ സന്ദീപ് നായര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് മാറ്റി. വാളയാര്‍ മുതല്‍ എറണാകുളം വരെ ശക്തമായ പ്രതിഷേധങ്ങളോടെയായിരുന്നു യുവജന സംഘടനകള്‍ ഇവരെ വരവേറ്റത്.