News Crime

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം: കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്ടിണി കിടന്ന് മരിച്ച തുഷാരയുടെ ഭര്‍ത്തൃപിതാവ് ലാലാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.