News Crime

മഹാരാഷ്ട്രയില്‍ കടുവയെ കൊന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ നരഭോജിയായ പെണ്‍കടുവയെ വെടിവച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും മഹാരാഷ്ട്ര വനംവകുപ്പും രണ്ട് വ്യത്യസ്ത കമ്മിറ്റികളെ ചുമതലപ്പെടുത്തി. കടുവയെ കൊന്നത് വിവാദമായതോടെയാണ് അന്വേഷണം നടത്താന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്.