തിരുവനന്തപുരം ജില്ലയില്‍ പിടിമുറുക്കി ലഹരി മാഫിയ
തിരുവനന്തപുരം ജില്ലയില്‍ ലഹരി മാഫിയ പിടിമുറുക്കുകയാണ്. ഗുണ്ടകള്‍ക്ക് പിന്നാലെ ലഹരി വില്‍പനക്കാരും മയക്കുമരുന്നിന് അടിമയായവരുമാണ് തലപൊക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന അക്രമ സംഭവങ്ങളില്‍ പലതും ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ്. മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും ലഹരി മൂത്ത് യുവാക്കള്‍ ഉണ്ടാക്കുന്ന അക്രമങ്ങളുമാണ് പോലീസിന്റെ പുതിയ തലവേദന.