News Crime

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം, ടിടിആറിനെതിരേ പരാതി

തിരുവനന്തപുരം: ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ടിടിആര്‍ പി.എച്ച്.ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.  സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എ.സി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.