News Crime

സമൂഹമാധ്യമമായ ടംബ്ലര്‍ ശുദ്ധീകരണത്തിനൊരുങ്ങുന്നു

സമൂഹമാധ്യമമായ ടംബ്ലര്‍ ശുദ്ധീകരണത്തിനൊരുങ്ങുന്നു. പ്ലാറ്റഫോമിലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പൂര്‍ണമായും നിരോധിച്ചു. ലൈംഗിക ചുവയുള്ള ചിത്രീകരണങ്ങള്‍ക്കും നിരോധനമുണ്ട്. അശ്ലീലതയുടെ അതിപ്രസരമുള്ള സമുഹമാധ്യമം എന്ന ദുഷ് പേരില്‍ നിന്ന് തലയൂരുകയാണ് ടംബ്ലര്‍. ഈ മാസം പതിനേഴുമുതല്‍ സ്വന്തം പ്ലാറ്റ്‌ഫോമില്‍ അശ്ലീലതയ്ക്ക് പ്രവേശനമില്ലെന്ന് വ്യക്ത മാക്കിയിരിക്കുകയാണ് ടംബ്ലര്‍.