News Crime

തിരുവനന്തപുരത്ത് എമറേറ്റ്‌സ് വിമാനത്തിന്റെ സീറ്റില്‍ ഒളിപ്പിച്ച രണ്ട് കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എമറേറ്റ്‌സ് വിമാനത്തിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കണ്ടെത്തിയ സീറ്റിലെ യാത്രക്കാരനായ വഞ്ചിയൂര്‍ ക്രൈം എസ്.ഐ സഫീറിനെയും വനിതാ സുഹൃത്തിനെയും ഡി.ആര്‍.ഐ ചോദ്യം ചെയ്യുകയാണ്. അതെ നിരയിലിരുന്ന മറ്റ് യാത്രക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്.