News Crime

തൃശ്ശൂരില്‍ രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ തളിക്കുളം ഇടശ്ശേരിയില്‍ പിതാവിനെയും മാതൃസഹോദരിയേയും യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ജമാലിന്റെ മകന്‍ ഷെഫീഖ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.