News Crime

ഉത്രയുടെ 90 പവന്‍ സ്വര്‍ണവും പോലീസ് കണ്ടെടുത്തു

കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഉത്രയ്ക്ക് കുടുംബം വിവാഹസമ്മാനമായി നല്‍കിയ 90 പവന്‍ സ്വര്‍ണവും പോലീസ് കണ്ടെടുത്തു. ഉത്രയുടെ അച്ഛന്‍ സൂരജിന് വിവാഹ സമയത്ത് നല്‍കിയ മൂന്നു പവന്‍ തൂക്കമുള്ള മാല സൂരജിന്റെ അമ്മ രേണുക ക്രൈംബ്രാഞ്ചിന് കൈമാറി.