News Crime

ഉന്നാവോ ബലാത്സംഗ കേസ്: പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരന്‍

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.