News Crime

ഉത്രയുടെ കൊലപാതകം: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും ശ്രമമെന്ന് പോലീസ്

കൊല്ലം: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൂടിയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയം. ഉത്രയുടെ പേരില്‍ ഭീമമായ തുകയ്ക്ക് സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നുവെന്ന് സൂചന. പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. 5 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടും.