News Crime

ഉത്രയുടെ കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു | എക്‌സ്‌ക്ലൂസീവ്

കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകം അന്വേഷണസംഘം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണം വിഡിയോയില്‍ പകര്‍ത്തി തെളിവായി കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ കുറ്റപത്രത്തിന്റെ കരട് തയാറാക്കിയ അന്വേഷണസംഘം ഈ മാസം പത്തിന് മുമ്പ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.