News Crime

ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് നീക്കം

തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് നീക്കം. ശിവശങ്കറിനെതിരെ ലഭിച്ച എറണാകുളം സ്വദേശിയുടെ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. അന്വേഷണത്തിന് അനുമതി തേടിയാണ് കൈമാറിയത്. പ്രതിപക്ഷ നേതാവിന്റെ അടക്കം പരാതികളും സര്‍ക്കാരിന്റെ പരിഗണനയിലാണ്.