News Crime

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: പ്രതി മുഹമ്മദ് ബിലാലിന് ചെറുപ്പം മുതലേ അക്രമ വാസനയെന്ന് പിതാവ്

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതി മുഹമ്മദ് ബിലാല്‍ ചെറുപ്പം മുതല്‍ അക്രമവാസന കാണിച്ചിരുന്നെന്ന് ബിലാലിന്റെ പിതാവ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ വീട് വിട്ട് പോകുന്ന സ്വഭാവം പ്രതി കാണിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ മനോരഗ ചികിത്സ നല്‍കിയിരുന്നതായും പിതാവ് അവകാശപ്പെട്ടു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും മറ്റ് നിയമ സഹായം നല്‍കാനുദ്ദേശിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.