News Crime

'വീട്ടമ്മയുടെ കൊലപാതകം നടത്തിയത് മകനെ പോലെ കരുതിയവന്‍'

കോട്ടയം: കോട്ടയത്തെ വേളൂരിൽ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് അറസ്റ്റിലായത്. ബിലാലിനെ സാലിയും ഷീബയും സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നതെന്ന്  സാലിയുടെ സഹോദരൻ അബ്ദുൾ സലാം പറഞ്ഞു. ബിലാലിന് ചെറുപ്പം മുതല്‍ അക്രമവാസനയും വീടുവിട്ടുപോകുന്ന സ്വഭാവവും ഉണ്ടായിരുന്നുവെന്ന് പിതാവ് നസീം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.