News Crime

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി കസ്റ്റഡിയിലായതായി സൂചന

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകകേസില്‍ പ്രതി കസ്റ്റഡിയിലായതായി സൂചന. കുടുംബവുമായി ബന്ധമുള്ള കുമരകംകാരനാണ് കസ്റ്റഡിയിലായത്. മോഷ്ടിക്കപ്പെട്ട കാറില്‍ ഇന്ധനം നിറയ്ക്കാന്‍ കോട്ടയം-ആലപ്പുഴ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കൊലയ്ക്ക് പിന്നിലെ ലക്ഷ്യത്തെ കുറിച്ച് അറിയാന്‍ ചോദ്യം ചെയ്യല്‍ തുടരുന്നു