News Crime

മയക്കുമരുന്നില്‍ മുന്നില്‍ തളര്‍ന്നുവീഴുന്ന അമേരിക്ക

മാതൃഭൂമി ന്യൂസി'ന്റെ 'മയങ്ങുന്ന കൗമാരം' എന്ന വാര്‍ത്താപരമ്പര ബന്ധപ്പെട്ട അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അല്ലെങ്കില്‍ വരാനിരിക്കുന്ന മഹാദുരന്തം എന്തായിരിക്കുമെന്ന് അമേരിക്കയില്‍ നിന്നുള്ള ഒരു വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നു. ലോകശക്തിയായ അമേരിക്ക മയക്കുമരുന്നിന്റെ മുന്നില്‍ തളര്‍ന്നു വീഴുന്നു. മയക്കമരുന്ന് ഉപയോഗത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്നിലാണ് അമേരിക്ക. ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്ന്‍ സെന്റേ്‌ഴസ് പുറത്തു വിട്ടിരി ക്കുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. ലഹരിയുടെ മയക്കം നിത്യനിദ്രയിലേക്ക് നയിക്കുകയാണ് വലിയൊരു വിഭാഗം അമേരിക്ക ക്കാരെ. 2017ല്‍ മാത്രം മയക്കുമരുന്നിന്റെ അമിതോപയോഗത്താല്‍ ജീവന്‍ നഷ്ടപ്പെട്ടത് 70,000 പേര്‍ക്കാണ്. എച്ച്.ഐ.വി. ബാധയോ, വാഹനാപകടത്തിലോ, വെടിവെയ്പിലോ മരിക്കുന്നവരുടെ എണ്ണത്തെ കവച്ചു വയ്ക്കും ഈ കണക്ക്. കൃത്രിമ മയക്കുമരുന്നിന്റെ വ്യാപ നത്തോടെയാണ് മരണസംഖ്യ ഇത്ര കണ്ട് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 മുതല്‍ ഫെന്റാനില്‍ പോലുളള കൃത്രിമ മയക്കുമരുന്ന് ഉപയോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം മൂവായിരം എന്നത് 28000 ആയി വര്‍ധിച്ചു.