News Crime

വീട്ടമ്മയുടെ കൊലപാതകം: വെള്ളം വാങ്ങിക്കുടിച്ച് തലയ്ക്കടിച്ചു, പ്രതി കുറ്റംസമ്മതിച്ചു

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയല്‍ക്കാരനുമായ മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി.