News Crime

മുഹമ്മദ് ബിലാല്‍ മാനസിക രോഗിയാണെന്ന കുടുംബത്തിന്റെ വാദം തള്ളി പോലീസ്

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയെ ആക്രമിക്കുകയും ഭാര്യ ഷീബയെ കൊലപ്പെടുത്തുകയും ചെയ്ത് കേസിലെ പ്രതി മുഹമ്മദ് ബിലാല്‍ മാനസിക രോഗിയാണെന്ന കുടുംബത്തിന്റെ വാദം തള്ളി പോലീസ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ബിലാലിനെ കോടതി റിമാന്‍ഡ് ചെയ്തു.