News Crime

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം. കൊലയ്ക്ക് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. അവസാന വട്ട തെളിവു ശേഖരണം പൂര്‍ത്തിയായാല്‍ കുറ്റപത്രത്തിലേക്ക് നീങ്ങും.