News Crime

വാഗമൺ നിശാപാർട്ടി: ബർത്ത്ഡേ ആഘോഷങ്ങൾക്കായാണ് റൂമെടുത്തതെന്ന് റിസോർട്ട് ഉടമ

ഇടുക്കി: ബർത്ത്ഡേ പാർട്ടി ആഘോഷങ്ങൾക്കായാണ് സ്വകാര്യ വ്യക്തികൾ റൂമെടുത്തതെന്ന് റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടൻ. മൂന്ന് റൂം മാത്രമാണ് എടുത്തത്. 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഉറപ്പ് നൽകിയിരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ അത് ചോദ്യം ചെയ്തിരുന്നുവെന്നും ഷാജി കുറ്റിക്കാടൻ പറഞ്ഞു